Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ കേന്ദ്രമന്ത്രി സുപ്രിയോയുടെ കാറിന് കല്ലേറ്

ദുർഗാപുർ (ബംഗാൾ)∙ സ്വന്തം മണ്ഡലമായ അസൻസോളിലെ ദുർഗാപുർ സ്റ്റീൽ പ്ലാന്റ് സന്ദർശിക്കാനെത്തിയ കേന്ദ്ര ഘനവ്യവസായ സഹമന്ത്രി ബാബുൽ സുപ്രിയോയുടെ കാറിനു നേർക്ക് തൃണമൂൽ കോൺഗ്രസ് സംഘം കല്ലെറിഞ്ഞു. മന്ത്രിക്ക് പരുക്കില്ല.

ഗേറ്റിൽ സംഘത്തെ കണ്ട് സിഐഎസ്എഫ് പൊലീസ് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. റോസ്​വാലി ചിട്ടിതട്ടിപ്പു കേസിൽ മന്ത്രിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാലിന് സുപ്രിയോയുടെ കൊൽക്കത്തയിലെ വസതിക്കു മുന്നിൽ തൃണമൂൽ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.

Your Rating: