Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃണമൂൽ എംപിമാർക്ക് സിബിഐ നോട്ടിസ്

ന്യൂഡൽഹി∙ റോസ്‌വാലി ഗ്രൂപ്പ് ചിട്ടിഫണ്ട് കേസിന്റെ പേരിൽ തൃണമൂൽ കോൺഗ്രസ് എംപിമാരായ സുന്ദീപ് ബന്ദോപാധ്യായ, തപസ് പോൾ എന്നിവർക്കു സിബിഐ നോട്ടിസ്. ഈ മാസം 30ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണു സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ജനുവരി ആദ്യം ഹാജരാകുമെന്നു സുന്ദീപ് ബന്ദോപാധ്യായ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കിയതിനെതിരെയുള്ള സമരത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായി രംഗത്തുവന്നതിനെ തുടർന്നു കേന്ദ്ര ഏജൻസിയെ ഉപയോഗിച്ചു പാർട്ടിയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നു തൃണമൂൽ കോൺഗ്രസ് ഈയിടെ പരാതിപ്പെട്ടിരുന്നു.

Your Rating: