Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഇന്നു സ്ഥാനമേൽക്കും

js-khehar ജെ.എസ്.കേഹാർ

ന്യൂഡൽഹി∙ ജസ്റ്റിസ് ജെ.എസ്.കേഹാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്നു സ്ഥാനമേൽക്കും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന് ഇന്നലെ യാത്രയയപ്പ് നൽകി. സുപ്രീം കോടതി പരിസരത്തു നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പരിമിതികൾക്കു നേരെ അദ്ദേഹം വീണ്ടും വിരൽ ചൂണ്ടി.

‘നിലവിൽ നമുക്കു മുന്നിൽ വൻ വെല്ലുവിളികളുണ്ട്. മൂന്നു കോടി കേസുകൾ കെട്ടിക്കിടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമതികളുണ്ട്. ജഡ്ജിമാരുടെ എണ്ണത്തിന്റെ പ്രശ്നങ്ങളുണ്ട്. പക്ഷേ, ഓർമിക്കുക, ഭാവിയിൽ നമുക്കേറെ വെല്ലുവിളികളുണ്ട്. അതിനാണ് നാം തയാറെടുക്കേണ്ടത്– അദ്ദേഹം പറഞ്ഞു.

related stories
Your Rating: