Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ സ്റ്റേഷനുകൾ പിപിപി പദ്ധതിയിൽ വികസിപ്പിക്കും: മന്ത്രി

Suresh Prabhu സുരേഷ് പ്രഭു (ഫയല്‍ ചിത്രം)

ന്യൂഡൽഹി ∙ പ്രവാസി മലയാളികളുടെ സാമ്പത്തിക സഹായത്തോടെ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്നു റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചചെയ്യും. കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 23 സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കു വികസിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു (പിപിപി) വികസനം. കോഴിക്കോടു റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ച് 52 ഏക്കറിലാണു പദ്ധതി നടപ്പാക്കുകയെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. ദക്ഷിണേന്ത്യയിൽ കോഴിക്കോടിനു പുറമേ ചെന്നൈ സെൻട്രലും പദ്ധതിയിലുണ്ട്. ∙ വികസനമെന്നാൽ: ഡിജിറ്റൽ ബോർഡുകൾ, യന്ത്രഗോവണികൾ, സ്വയം ടിക്കറ്റെടുക്കാനുള്ള കൗണ്ടറുകൾ, എക്‌സിക്യൂട്ടീവ് ലോഞ്ച്, ലഗേജ് സ്‌ക്രീനിങ് മെഷീൻ, നടപ്പാത, സൗജന്യവും അല്ലാതെയുമുള്ള വൈ-ഫൈ.

∙ പ്രയോജനം നൂറിലേറെ നഗരങ്ങളിൽ: നൂറിലേറെ നഗരങ്ങളിലെ 1.6 കോടി യാത്രക്കാർക്കു പ്രയോജനപ്പെടും. സ്റ്റേഷൻ വികസിപ്പിക്കുന്ന സ്വകാര്യസംരംഭകർക്കു ഹോട്ടലുകളും ചില്ലറ വ്യാപാര, വാണിജ്യ കേന്ദ്രങ്ങളും നിർമിക്കാം. 2200 ഏക്കറാണു 45 വർഷത്തെ പാട്ടക്കാലാവധിയിൽ അവർക്കു ലഭിക്കുക.

∙ ചെലവ് ഒരുലക്ഷം കോടി: ഉദയ്പുർ, ഇൻഡോർ, യശ്വന്ത്പുർ, ബെംഗളൂരു കന്റോൺമെന്റ്, വിശാഖപട്ടണം, ഹൗറ, കാമാഖ്യ, ഫരീദാബാദ്, ജമ്മു-താവി, സെക്കന്ദരാബാദ്, വിജയവാഡ, ഭോപ്പാൽ, റാഞ്ചി തുടങ്ങിയ സ്‌റ്റേഷനുകൾ പദ്ധതിയിലുണ്ട്. ആകെ ചെലവ് ഒരുലക്ഷം കോടി രൂപ.

related stories
Your Rating: