Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമചന്ദ്ര ഗുഹയ്ക്ക് യുവമോർച്ചയുടെ വക്കീൽ നോട്ടിസ്

Ramachandra Guha

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് ആരോപിച്ചുവെന്ന പേരിൽ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയ്ക്ക് എതിരെ യുവമോർച്ച കർണാടക ഘടകം വക്കീൽ നോട്ടിസ് അയച്ചു.

ഓൺലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ രാമചന്ദ്ര ഗുഹ നടത്തിയ പരാമർശങ്ങളാണ് ആധാരം. മൂന്നു ദിവസത്തിനകം ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് യുവമോർച്ച കർണാടക സെക്രട്ടറി കരുണാകർ ഖാസലെ നൽകിയ നോട്ടിസിലെ ഉള്ളടക്കം.