Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനാർഥികൾക്ക് കൂടുതൽ പണം; നടപ്പില്ലെന്ന് റിസർവ് ബാങ്ക്

Reserve Bank of India

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികൾക്കു പണം പിൻവലിക്കുന്നതിനുള്ള പരിധി വർധിപ്പിച്ചുനൽകണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം റിസർവ് ബാങ്ക് തള്ളി. പ്രതിവാരം പിൻവലിക്കാനുള്ള തുകയുടെ പരിധി സ്ഥാനാർഥികളുടെ കാര്യത്തിൽ 24,000 എന്നതു രണ്ടു ലക്ഷമാക്കണമെന്നായിരുന്നു കമ്മിഷന്റെ അഭ്യർഥന.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ‍ ഇതു പ്രായോഗികമല്ലെന്നു പറഞ്ഞു നിർദേശം ആർബിഐ കയ്യോടെ തള്ളി. ഇപ്പോഴത്തെ നിയന്ത്രണം സ്ഥാനാർഥികളുടെ പ്രചാരണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷൻ ആർബിഐയെ സമീപിച്ചത്.

തികഞ്ഞ ലാഘവത്തോടെ തങ്ങളുടെ ആവശ്യം തള്ളിയ ആർബിഐ നടപടി തിരഞ്ഞെടുപ്പു കമ്മിഷനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവാവസ്ഥ റിസർവ് ബാങ്കിനു ബോധ്യപ്പെട്ടിട്ടില്ലെന്നും സുഗമമായ തിരഞ്ഞെടുപ്പു നടത്താൻ തങ്ങൾക്കു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന കാര്യം മറക്കരുതെന്നും കമ്മിഷൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനു വീണ്ടും നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

ഇക്കാര്യം ഗവർണർ പുനഃപരിശോധിക്കണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അക്കൗണ്ട് തുറക്കുന്ന സ്ഥാനാർഥി റിട്ടേണിങ് ഓഫിസറുടെ കത്തു നൽകിയാൽ മാത്രം ഇത്തരമൊരു ആനുകൂല്യം നൽകണമെന്നാണു കമ്മിഷൻ കത്തിൽ ആവശ്യപ്പെട്ടത്.

Your Rating: