Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമുട്ടലിനിടെ കശ്മീർ ഭീകരൻ കീഴടങ്ങി

ശ്രീനഗർ∙ ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായി മണിക്കൂറുകൾ ഏറ്റുമുട്ടിയ ഭീകരൻ ഒടുവിൽ ആയുധംവച്ചു കീഴടങ്ങി. കഴിഞ്ഞ മേയിൽ ഭീകരസംഘടനയിൽ ചേർന്ന അദിൽ എന്ന ചെറുപ്പക്കാരനാണ് സൈന്യം പിടികൂടുമെന്ന് ഉറപ്പായപ്പോൾ എകെ 47 തോക്കുമായി കീഴടങ്ങിയത്. സമീപകാലത്തെ ആദ്യസംഭവമാണിത്.

ശനിയാഴച ഒളിത്താവളം വളഞ്ഞ സുരക്ഷാസേന ഭീകരസംഘത്തോടു കീഴടങ്ങാൻ ആവശ്യട്ടു. എന്നാൽ, അകത്തുനിന്ന് ആക്രമണം തുടങ്ങിയതോടെ സൈന്യം തിരിച്ചടിച്ചു. മണിക്കൂറുകൾ നീണ്ട വെടിവയ്പിൽ ഒരു ഭീകരനെ വധിക്കുകയും ചെയ്തു.