Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപേക്ഷിക്കുന്നവർക്കെല്ലാം മെഡിക്കൽ വീസ: സുഷമ സ്വരാജ്

Sushma Swaraj

ന്യൂഡൽഹി ∙ ഇന്ത്യയിൽ ചികിത്സയ്ക്കായി വീസയ്ക്ക് അപേക്ഷിച്ചിട്ടുള്ള എല്ലാവർക്കും ദീപാവലി സമ്മാനമായി മെഡിക്കൽ വീസ അനുവദിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിൽ നിന്നുള്ള ഒട്ടേറെപ്പേർ മെഡിക്കൽ വീസയ്ക്ക് അപേക്ഷിച്ചു കാത്തിരിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ചികിത്സയിലുള്ള പിതാവിനെ കാണാൻ വീസയ്ക്ക് അപേക്ഷിച്ച പാക്കിസ്ഥാൻകാരി അമ്ന ഷമിനോട് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെടാനും അവർ നിർദേശിച്ചു. ചികിത്സാ വീസ തേടുന്നവരോടു കാരുണ്യപൂർവമായ സമീപനമാണ് ഇന്ത്യയ്ക്കുള്ളതെന്നും അവർ പറഞ്ഞു.