Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലഹബാദ് വാഴ്സിറ്റി യൂണിയൻ എസ്പി സംഘടനയ്ക്ക്

അലഹബാദ് ∙ അലഹബാദ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുടെ (എസ്പി) വിദ്യാർഥി സംഘടനയായ സമാജ്‌വാദി ഛത്രസഭ വിജയിച്ചു. അഞ്ച് ജനറൽ സീറ്റുകളിൽ നാലും അവർ നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, കൾചറൽ സെക്രട്ടറി പദവികൾ ഛത്രസഭ നേടിയപ്പോൾ, എബിവിപിക്ക് ജനറൽ സെക്രട്ടറി പദം മാത്രമേ നേടാനായുള്ളു.