Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്ശ്രീറാമിനെ എതിർക്കുന്നവർ ഒറ്റപ്പെടും: ബിജെപി നേതാവ്

Dilip Ghosh ദിലീപ് ഘോഷ്

കൊൽക്കത്ത ∙ ജയ്ശ്രീറാമിനെ എതിർക്കുന്നവർ ചരിത്രത്തിൽ ഒറ്റപ്പെടുമെന്നു ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും ദിലീപ് ഘോഷ് വിമർശിച്ചു.

‘നിങ്ങൾ നിങ്ങളുടെ ശക്തി ഇവിടെ കാണിക്കുന്നു. എന്നാൽ ബിജെപി രാജ്യം മുഴുവൻ ഉണ്ടെന്നു മറക്കരുത്. 11 കോടി അംഗങ്ങളാണ് ബിജെപിക്കുള്ളത്’– ദിലീപ് ഘോഷ് പറഞ്ഞു. ‘ബിജെപിക്കു ചരിത്രത്തെക്കുറിച്ച് ഒന്നും അറിയില്ല. അവർ മതത്തെ ദുരുപയോഗപ്പെടുത്തി ആളുകളെ മുതലെടുക്കാൻ ശ്രമിക്കുകയാണെ’ന്ന് ദിലീപ് ഘോഷിനു മറുപടിയായി തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർഥാ ചാറ്റർജി പറഞ്ഞു.

11 കോടി അംഗങ്ങൾ ബിജെപിക്കുണ്ടെങ്കിൽ രാജ്യത്തെ ബാക്കിയുള്ള 110 കോടി അംഗങ്ങൾ ബിജെപിയുടെ സ്വപ്നം പൂവണിയാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

related stories