Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് കതിരേശൻ - മീനാക്ഷി ദമ്പതികൾ നൽകിയ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

meenakshi-and-kathiresan മീനാക്ഷിയും കതിരേശനും

മധുര ∙ തമിഴ് നടൻ ധനുഷ് തങ്ങളുടെ മകനാണെന്നും സാമ്പത്തികമായി മോശം അവസ്ഥയിലായതിനാൽ മാസം 65,000 രൂപവീതം നൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു കെ.കതിരേശൻ - മീനാക്ഷി ദമ്പതികൾ നൽകിയ ഹർജി മേലൂർ മജിസ്ട്രേട്ട് കോടതി തള്ളി. ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ടു ധനുഷ് നൽകിയ അപേക്ഷ അംഗീകരിക്കുകയായിരുന്നു.

തമിഴ് സൂപ്പർ താരം തങ്ങളുടെ മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചതു പരിഗണിച്ചാണു കോടതി ഹർജി തള്ളിയത്. അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. മലയാളിയായ ജസ്റ്റിസ് പി.എൻ.പ്രകാശ് ആണു കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധിയിൽ തളരാതെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നാണു കതിരേശനും മീനാക്ഷിയും പറയുന്നത്. 

dhanush ധനുഷ്, വിജയലക്ഷ്മി, കസ്തൂരിരാജ

കതിരേശൻ - മീനാക്ഷി ദമ്പതികളുടെ വാദം 1 

ധനുഷ് തങ്ങളുടെ മകൻ. സ്കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണ്. മന്മഥ റാസ പാട്ടു കണ്ടശേഷമാണു തിരിച്ചറിഞ്ഞത്. കഴുത്തിൽ മറുക്, കൈത്തണ്ടയിൽ മുറിപ്പാട് എന്നിങ്ങനെ അടയാളങ്ങളുണ്ട്.

ധനുഷിന്റെ പ്രതിവാദം 

ഞാൻ ജനിച്ചതും സ്കൂൾ വിദ്യാഭ്യാസവും ചെന്നൈയിൽ. മാതാപിതാക്കൾ കസ്തൂരിരാജയും വിജയലക്ഷ്മിയും. 

വാദം 2 

ധനുഷിന്റെ യഥാർഥ പേര് കലൈശെൽവൻ. 

പ്രതിവാദം: ജനനസമയത്തു പേര് ആർ.കെ.വെങ്കടേശ പ്രഭു എന്നായിരുന്നു. പിതാവിന്റെ പഴയ പേര് കൃഷ്ണമൂർത്തി. അദ്ദേഹം പിന്നീടു കസ്തൂരിരാജ എന്നാക്കി. ഈ സമയത്തു തന്റെ പേര് വെങ്കടേശ പ്രഭുവിൽനിന്നു കെ.ധനുഷ് എന്നാക്കി മാറ്റി. 

വാദം 3 

ധനുഷ് ജനിച്ചതു മധുരയിൽ. സ്കൂൾ സർട്ടിഫിക്കറ്റും ജനന സർട്ടിഫിക്കറ്റും കൈവശമുണ്ട്. 

പ്രതിവാദം: ധനുഷ് തന്റെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി. റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, സ്കൂളിൽനിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവയാണു സമർപ്പിച്ചത്. 

വാദം 4 

ഡിഎൻഎ പരിശോധന നടത്തണം. 

പ്രതിവാദം: ഡിഎൻഎ പരിശോധനയ്ക്കു തയാറല്ല. പേടികൊണ്ടല്ല, വ്യാജ പരാതിയുടെ പേരിൽ ഇത്തരമൊരു പരിശോധനയ്ക്കു നിന്നുകൊടുക്കേണ്ടതില്ല. വയോധികരായ ദമ്പതികളെ ഉപയോഗിച്ചു പണം തട്ടാൻ ചിലർ ശ്രമിക്കുന്നു.