Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക വർഷവും കലണ്ടർ വർഷവും സംയോജിപ്പിക്കണം: പ്രധാനമന്ത്രി

Governing-Council-Meet-of-the-NITI-Aayog നിതി ആയോഗിന്റെ മൂന്നാം ഭരണസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി ∙ സാമ്പത്തിക വർഷവും കലണ്ടർ വർഷവും സംയോജിപ്പിക്കുന്നതിനുള്ള നീക്കങ്ങളോടു സഹകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. ആഗോള മാറ്റങ്ങൾക്കൊപ്പം നിൽക്കാൻ ഇന്ത്യയെ സജ്ജമാക്കുന്നതിനു തനിക്കൊപ്പം നിൽക്കാനും നിതി ആയോഗിന്റെ മൂന്നാം ഭരണസമിതി യോഗത്തിൽ അദ്ദേഹം മു‌ഖ്യമന്ത്രിമാരെ ആഹ്വാനം ചെയ്തു. ബജറ്റുകളും പദ്ധതികളും അംഗീകരിച്ചുകിട്ടാൻ സംസ്ഥാനങ്ങൾ നിതി ആയോഗിനെ സമീപിക്കേണ്ടതില്ല.

2014നു ശേഷം സംസ്ഥാനങ്ങൾക്കുള്ള വിഹിതം 40 ശതമാനത്തോളമാണു വർധിച്ചത്. വികസനാവശ്യത്തിനു കൈകോർക്കുന്ന കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെട്ട ടീം ഇന്ത്യയാണു നിതി ആയോഗ് – പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തികവർഷ പരിഷ്കാരത്തിന്റെ ഭാഗമായി ഈ വർഷം കേന്ദ്ര ബജറ്റ് ഒരു മാസം മുൻപ് അവതരിപ്പിച്ചിരുന്നു. അടുത്തവർഷം മുതൽ സാമ്പത്തികവർഷവും കലണ്ടർവർഷവും സംയോജിപ്പിക്കാനുള്ള ഗൗരവപൂർവ നീക്കങ്ങളുണ്ടായേക്കുമെന്നാണു പ്രധാനമന്ത്രി നൽകുന്ന സൂചന.

നോട്ട് റദ്ദാക്കൽ: പരാതി‌ ഉയർന്നില്ല

ന്യൂഡൽഹി ∙ നിതി ആയോഗ് യോഗത്തിൽ നോട്ട് റദ്ദാക്കലിനെതിരെ പരാതികളുയർന്നില്ലെന്ന് ആയോഗ് സിഇഒ അമിതാഭ് കാന്ത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഈ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യയ്ക്കു രാഷ്ട്രീയഭേദമില്ലാതെ മുഖ്യമന്ത്രിമാർ പിന്തുണ നൽകി. ബിജെപിയുടെ കറതീർന്ന വിമർശകരാണെങ്കിലും ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയിൽനിന്നു കേന്ദ്രത്തിനെതിരെ കാര്യമായ വിമർശനമുയർന്നില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ചു യോഗത്തിനെത്തിയത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്.

related stories