Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഴപ്പക്കാരായ വിമാനയാത്രക്കാർക്ക് ആദ്യം മുന്നറിയിപ്പ്; പിന്നെ വിലക്ക്

FLIGHT-dc

ന്യൂഡൽഹി ∙ കുഴപ്പക്കാരായ യാത്രക്കാർക്ക് ആദ്യപടിയായി മുന്നറിയിപ്പും പിന്നാലെ യാത്രാവിലക്കും ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ വൈകാതെ നിലവിൽ വരും. വിശദാംശങ്ങൾക്കു രൂപംനൽകിക്കൊണ്ടിരിക്കുകയാണെന്നു വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.

ഭീകരത തടയാൻ ല‌ക്ഷ്യമിട്ടുള്ള യാത്രാവിലക്കു പട്ടിക യുഎസ് ഉൾപ്പെടെയുള്ള രാജ്യ‌ങ്ങളിലുണ്ട്. എന്നാൽ സുരക്ഷ മുൻനിർത്തി പട്ടിക തയാറാക്കുന്നത് ആദ്യമാണ്. കുഴപ്പക്കാരായ യാത്രക്കാരുടെ പട്ടിക വ്യോമയാന ഡറക്ടറേറ്റാണു തയാറാക്കി എയർലൈനുകൾക്കു നൽകുക.

കുഴപ്പമുണ്ടാക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകും. പിന്നാലെ താൽക്കാലിക വിലക്കും അതിനുശേഷം ആജീവനാന്ത വിലക്കും ഏർപ്പെടുത്താനാണ് ആലോചന. അപ്പീൽ നൽകാനും അവസരമുണ്ടാകും. ആജീവനാന്ത വിലക്കിൽ ഇളവു നൽകേണ്ടതും അപ്പീൽ അതോറിറ്റിയാണ്.

അതോറിറ്റിയുടെ രൂപഘടനയെക്കുറിച്ചു തീരുമാനമായിട്ടില്ല. വിശദ ചട്ടങ്ങൾ തയാറാക്കി പൊതുജനാഭിപ്രായം ആരായുമെന്നു മന്ത്രി വെളിപ്പടുത്തി. ശിവസേന എംപി രവീന്ദ്ര ഗായ്‌ക്‌വാദ് എയർ ഇന്ത്യ ഉദ്യോഗസ്ഥനെ മർദിച്ചതു വൻ വിവാദമായതോടെയാണ് ആകാശയാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചന തുടങ്ങിയത്.

വിമാനം വൈകിക്കുന്നവരിൽ നിന്നു 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന കാര്യം എയർ ഇന്ത്യയുടെ പരിഗണനയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.