Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശനാണ്യക്കേസ്: ശശികലയെ വിഡിയോ കോൺഫറൻസിങ് വഴി ചോദ്യംചെയ്യും

Sasikala

ചെന്നൈ∙ വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിൽ വിഡിയോ കോൺഫറൻസ് വഴി ചോദ്യംചെയ്യലിനു ഹാജരാകാൻ അനുവദിക്കണമെന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയുടെ ആവശ്യം എഗ്‌മൂർ കോടതി അനുവദിച്ചു.

സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ടു ബെംഗളുരു ജയിലിൽ കഴിയുന്ന ശശികല, തനിക്കു യാത്ര ചെയ്യാൻ പ്രയാസമാണെന്നു കോടതിയെ അറിയിക്കുകയായിരുന്നു. 

ജെജെടിവി ഡയറക്ടറും ചെയർപഴ്സണുമായിരുന്ന കാലത്തു വിവിധ കമ്പനികളുമായുള്ള കരാറിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചുവെന്നാണു കേസ്.