Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി: ബിജെപിയെ പിന്തുണച്ച് അണ്ണാ ഡിഎംകെ പക്ഷങ്ങൾ

ചെന്നൈ∙ അണ്ണാഡിഎംകെയിലെ പളനിസാമി– പനീർസെൽവം വിഭാഗങ്ങൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പിന്തുണച്ചേക്കും.

പൊതുസ്ഥാനാർഥിയെ നിർത്തി ശക്തമായ വെല്ലുവിളിയുയർത്താൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതിനിടെ പിന്തുണ  ബിജെപിക്ക് ആത്മവിശ്വാസം പകരും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ വോട്ടുകളുടെ മൂല്യം 59,224 ആണ്.

ആകെ വോട്ടുകളുടെ 5.36%. നിലവിലെ കണക്ക് പ്രകാരം സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ബിജെപിക്ക് ഇനി ഇരുപതിനായിരത്തിൽ താഴെ വോട്ട് മൂല്യം മതി.