Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്ര മന്ത്രിയുടെ മകൻ കാറപകടത്തിൽ മരിച്ചു

ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശ് മന്ത്രി പി.നാരായണയുടെ മകൻ നിഷിത് നാരായണയും (23) സുഹൃത്തും ജൂബിലി ഹിൽസിസ്‍ കാറപകടത്തിൽ മരിച്ചു. മെട്രോയ്ക്കുവേണ്ടി നിർമിച്ച തൂണിൽ ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ കാറിടിച്ചു കയറുകയായിരുന്നു.

ഇരുവരും തൽക്ഷണം മരിച്ചു. നിഷിതാണു കാറോടിച്ചിരുന്നത്. മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.