Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ടിഎംസിക്കു വൻവിജയം

Trinamool-Congress-logo

കൊൽക്കത്ത∙ ബംഗാളിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) വൻ വിജയം നേടി. ഏഴു നഗരസഭകളിൽ നാലും നേടിയ തൃണമൂൽ, ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം)യുടെ 10 വർഷത്തെ ആധിപത്യം തകർത്തു ഡാർജിലിങ് മേഖലയിലെ ഒരു നഗരസഭയും പിടിച്ചെടുത്തു.

ധോംകൽ, റായിഗുഞ്ജ്, പുജാലി, മിറിക് എന്നീ നഗരസഭകൾ തൃണമൂൽ നേടിയപ്പോൾ, ഡാർജിലിങ് മേഖലയിൽ മൂന്നു നഗരസഭകൾ പിടിച്ചെടുത്തു ജിജെഎം ആധിപത്യം നിലനിർത്തി.

മുർഷിദാബാദ് ജില്ലയിലെ ധോംകലിൽ 21 വാർഡുകളിൽ 18 എണ്ണവും ടിഎംസി നേടി. റായിഗുഞ്ജിൽ 27 ൽ 24, പുജാലിയിൽ 16 ൽ 12, ഡാർജിലിങ് മേഖലയിലെ മിറിക്കിൽ ഒൻപതിൽ ആറും ടിഎംസി നേടി. മുഖ്യപ്രതിപക്ഷമായ സിപിഎമ്മിനും കോൺഗ്രസിനും ആകെ ആറു വാർഡാണു ലഭിച്ചത്. ബിജെപിക്ക് മൂന്നു സീറ്റ് ലഭിച്ചു.

related stories