Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിൻപാലും പാലുൽപന്നങ്ങളും മാത്രമായി ‌മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ഇഫ്താർ പാർട്ടി

ലക്നൗ ∙ ഈ റമസാൻ കാലത്ത് വെള്ളിയാഴ്ചകളിൽ പശുവിൻപാലും പാൽ ഉൽപന്നങ്ങളും മാത്രം നൽകുന്ന ഇഫ്താർ പാർട്ടി നടത്തുമെന്ന് യുപിയിലെ ആർഎസ്എസിന്റെ മുസ്‌ലിം വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് (എംആർഎം). പശുവിൻപാലും പാൽ ഉൽപന്നങ്ങളും മാത്രം കഴിച്ചു നോമ്പ് അവസാനിപ്പിക്കാനാണ് എംആർഎം ആഹ്വാനം ചെയ്യുന്നത്. ‘പശുവിനെ രക്ഷിക്കുക’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എംആർഎം ദേശീയ കോ–കൺവീനർ മഹിരാജ് ധ്വജ് സിങ് പറഞ്ഞു.

പശുവിൻപാലും പാൽ ഉൽപന്നങ്ങളും മാത്രം വിളമ്പുന്ന ഇഫ്താർ പാർട്ടികൾ യുപിയിൽ ആദ്യമായിരിക്കുമെന്ന് സിങ് പറഞ്ഞു. എംആർഎം 2002ലാണ് രൂപീകരിച്ചത്. ആർഎസ്എസിനെ മുസ്‌ലിംകൾക്കും സ്വീകാര്യമാക്കാൻ അന്നത്തെ ആർഎസ്എസ് മേധാവി കെ.എസ്.സുദർശൻ നിർദേശിച്ചതനുസരിച്ചായിരുന്നു ഇത്.