Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീവിരുദ്ധപരാമർശം: തെലുങ്കുനടനെതിരെ കേസ്

chalapathi-rao

ഹൈദരാബാദ്∙ സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിനു തെലുങ്കുനടൻ ചലപതി റാവുവിനെതിരെ പൊലീസ് കേസെടുത്തു. പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. സിനിമയുടെ റിലീസിനു മുന്നോടിയായ ചടങ്ങിലാണു സ്ത്രീകളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയത്.

സംഭവം വിവാദമായതോടെ നടൻ ക്ഷമാപണം നടത്തി. ചില ചാനലുകൾ സംഭവം ഊതിവീർപ്പിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. തെലുങ്കുതാരങ്ങളായ നാഗാർജുനയും രാകുൽ പ്രീതും ചലപതി റാവുവിന്റെ പരാമർശങ്ങളെ അപലപിച്ചു.

related stories