Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെങ്കി പ്രതിരോധ മരുന്നു ഗവേഷണം പുരോഗമിക്കുന്നു

dengue-fever

ന്യൂഡൽഹി∙ ഡെങ്കി, മലേറിയ പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുന്ന ഗവേഷണം പുരോഗമിക്കുകയാണെന്നും ആദ്യഘട്ട പരീക്ഷണം കഴിഞ്ഞെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷവർധൻ വെളിപ്പെടുത്തി.

നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തിനു മുന്നോടിയായി ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു മികച്ച ശാസ്ത്ര ഗവേഷണ സൗകര്യങ്ങളും ഫെലോഷിപ്പുകളും ഏർപ്പെടുത്തിയതോടെ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ആയിരത്തോളം ഇന്ത്യൻ ശാസ്ത്രജ്ഞർ വിദേശ ജോലി ഉപേക്ഷിച്ചു മടങ്ങിയെത്തിയതായി ഹർഷവർധൻ അറിയിച്ചു.

ജനോപകാരപ്രദമായ നൂറ്റിനാൽപതോളം കണ്ടുപിടിത്തങ്ങൾക്കായി ഊർജിത ഗവേഷണം പുരോഗമിക്കുകയാണെന്നു ഹർഷവർധൻ പറഞ്ഞു. സാധാരണക്കാരന്റെ ജീവിതത്തിൽ ഉപയോഗപ്രദമായ കണ്ടുപിടിത്തങ്ങൾക്കാണു സർക്കാർ മുൻഗണന നൽകുന്നത്. ശാസ്ത്ര ഗവേഷണത്തിൽ ഇന്ത്യ ഏറെ മുന്നേറുകയാണെന്നും നാനോ ടെക്നോളജിയിൽ വൻ പുരോഗതി കൈവരിച്ചതായും മന്ത്രി അവകാശപ്പെട്ടു.