Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിന്റെ മൂന്നു വർഷം: മാധ്യമ വിശകലനങ്ങൾ സ്വാഗതാർഹമെന്ന് പ്രധാനമന്ത്രി

Narendra Modi

ന്യൂഡൽഹി ∙ എൻഡിഎ സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വിശകലനങ്ങളെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ക്രിയാത്മക വിമർശനങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചില അഭിപ്രായ സർവേകൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ അനുമോദിച്ചപ്പോൾ മറ്റു ചിലതിൽ പിഴവുകൾ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്’ റേഡിയോ പ്രഭാഷണത്തിലായിരുന്നു അഭിപ്രായ പ്രകടനം. ജനാധിപത്യത്തിൽ സർക്കാരിനു ജനങ്ങളോട് ഉത്തരം പറയേണ്ടതുണ്ട്. സജീവ ജനാധിപത്യത്തിൽ വിമർശനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. സർവേകളിൽ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ വിശദമായി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ സർക്കാരുകൾ പ്രവർത്തന റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ ബാധ്യസ്ഥരാണ്. സർവേ റിപ്പോർട്ടുകളിൽനിന്നു സർക്കാരിന് ഏറെ പാഠങ്ങൾ ഉൾക്കൊള്ളാനാകുമെന്നും മോദി പറഞ്ഞു. ‘മൻ കി ബാത്’ റേഡിയോ പരിപാടിയിലൂടെ താൻ എല്ലാ വീടുകളിലെയും അംഗത്തെപ്പോലെയായിട്ടുണ്ടെന്നു മോദി പറഞ്ഞു.

വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു സംസാരിക്കുന്നതുപോലെയാണു തനിക്കു ‘മൻ കി ബാത്’ പ്രഭാഷണമെന്നും അദ്ദേഹം പറഞ്ഞു. ‘മൻ കി ബാത്’ വിഷയങ്ങൾ പ്രതിഫലമില്ലാതെ വരച്ചു നൽകാമെന്ന് അബുദാബിയിലെ കലാകാരനായ അക്ബർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു മോദി വെളിപ്പെടുത്തി.

അക്ബറിനോടു തനിക്ക് ഏറെ കടപ്പാടുണ്ടെന്നും മോദി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമാർജനം, യോഗ ദിനാഘോഷം തുടങ്ങിയവയും പ്രഭാഷണത്തിൽ മോദി പരാമർശിച്ചു.

related stories