Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാർജിലിങ്ങിൽ അക്രമം; സൈന്യം ഇറങ്ങി

ഡാർജിലിങ് ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ മന്ത്രിസഭായോഗം നടക്കുകയായിരുന്ന രാജ്ഭവനിലേക്കു മാർച്ച് നടത്തുന്നതിനിടയിൽ ഗൂർഖ ജൻമുക്തി മോർച്ച പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതിനെത്തുടർന്നു പട്ടണത്തിൽ കരസേനയെ നിയോഗിച്ചു.

ഡാർജിലിങ് പ്രദേശത്തെ സ്കൂളുകളിൽ ബംഗാളി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ നടത്തിയ മാർച്ചിനിടയിൽ പൊലീസ് വാഹനങ്ങൾക്കു തീവച്ചതിനെത്തുടർന്നാണു സൈന്യത്തെ വിളിച്ചത്. ഡാർജിലിങ്ങിൽ ആദ്യമായാണു മന്ത്രിസഭായോഗം നടത്തിയത്.

related stories