Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതിയുമായി ഭഗവത് കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി ∙ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ക്ഷണമനുസരിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് അദ്ദേഹത്തെ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിൽ ഉച്ചഭക്ഷണവും ഒരുമിച്ചായിരുന്നു. കഴിഞ്ഞ ദീപാവലി വേളയിലും മോഹൻ ഭഗവത് രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു കൂടിക്കാഴ്ചയെന്നതു രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുളവാക്കി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കാനില്ലെന്നു പ്രണബ് മുഖർജിയും സ്ഥാനാർഥിത്വത്തിനില്ലെന്നു മോഹൻ ഭഗവതും നേരത്തേ വ്യക്തമാക്കിയിരുന്നു.

related stories