Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന് പിറന്നാൾ; മോദിയുടെ ആശംസ

rahul-modi

ന്യൂഡൽഹി ∙ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ 47–ാം പിറന്നാളിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സുദീർഘവും ആരോഗ്യപ്രദവുമായ ജീവിതത്തിനായി പ്രാർഥിക്കുന്നതായും മോദിയുടെ ആശംസാ സന്ദേശത്തിൽ പറയുന്നു.

റെയിൽവേ മന്ത്രി സുരേഷ് പ്രഭു, ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ എന്നിവരും രാഹുലിനു പിറന്നാൾ ആശംസ അറിയിച്ചു.

രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ ജനങ്ങൾ മധുരം വിതരണം ചെയ്തു പിറന്നാൾ ആഘോഷം അവിസ്മരണീയമാക്കി.

related stories