Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവപ്പെട്ടവർക്ക് 1.27 ലക്ഷം വീടുകൾ കൂടി

ന്യൂഡൽഹി∙ നഗരങ്ങളിലെ പാവപ്പെട്ടവർക്ക് 6500 കോടി രൂപ ചെലവിൽ 1.27 ലക്ഷം വീടുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം. ഇതിനുള്ള കേന്ദ്ര വിഹിതം 1915 കോടി രൂപയായിരിക്കും.

പദ്ധതിയനുസരിച്ചു കൂടുതൽ വീടുകൾ നിർമിക്കുന്നതു യുപിയിലാണ് – 70784 വീടുകൾ. ചെലവ് 3528 കോടി. രണ്ടുവർഷം മുൻപു പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ പ്രധാനമന്ത്രി ആവാസ് യോജനയുടെ (അർബൻ) കീഴിൽ 20.95 ലക്ഷം വീടുകൾ നിർമിച്ചതായി സർക്കാർ അറിയിച്ചു.