Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി, പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു

Child Abuse

അലിഗഡ് (യുപി)∙ ആറു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലചെയ്ത സംഭവത്തിൽ പൊലീസ് പിടികൂടിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. നഗരപ്രാന്തത്തിലെ ബികാംപൂരിലാണ് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ ബാലിക കൊല്ലപ്പെട്ടത്.

മൃതദേഹം റോഡരുകിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടതോടെ നാട്ടുകാർ പ്രതിയെ തേടിയിറങ്ങി. ഇതിനിടെയാണ് കടയിലെ മുൻ ജീവനക്കാരൻ അരവിന്ദ് മിഠായി നൽകി ആകർഷിച്ചു കുട്ടിയെ കൊണ്ടുപോയതായി അറിഞ്ഞത്.

മദ്യപിച്ചു ലക്കുകെട്ടു വഴിയിൽ കിടക്കുകയായിരുന്ന അരവിന്ദിനെ (32) പൊലീസ് എത്തി സ്റ്റേഷനിൽ കൊണ്ടുചെന്നയുടൻ വൻജനക്കൂട്ടം അയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രയിൽ എത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.