Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ്‌ പെയ്ഡിന് 6 ഇരട്ടി ഡേറ്റയുമായി ബിഎസ്എൻഎൽ

bsnl-logo

ന്യൂഡൽഹി∙ സ്വകാര്യ ടെലികോം കമ്പനികൾ ഉയർത്തുന്ന മത്സരം നേരിടാൻ നിലവിലുള്ള പോസ്റ്റ്‌പെയ്ഡ് വരിക്കാർക്ക് ഇന്നു മുതൽ ആറിരട്ടി അധിക ഡേറ്റ നൽകാൻ ബിഎസ്എൻഎൽ തീരുമാനിച്ചു.

പ്ലാൻ 99 ന്റെ ഉപയോക്താക്കൾക്ക് 250 എംബി ഡേറ്റ ലഭിക്കും. പ്ലാൻ 225 ഉപയോക്താക്കൾക്കു നേരത്തെ നൽകിയിരുന്ന 200 എംബിക്കു പകരം 1 ജിബി നൽകും. പ്ലാൻ 799 കാർക്ക് മൂന്നു ജിബിക്കു പകരം 10 ജിബിയും പരിധിയില്ലാതെ വോയ്സ് കോളും ആണ് വാഗ്ദാനം.