Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ മൊബൈൽ സേവനങ്ങൾക്കെല്ലാം ഇനി റെയിൽസാർഥി

train

ന്യൂഡൽഹി ∙ റെയിൽവേ മൊബൈൽ സേവനങ്ങളെല്ലാം ഇനി ഒറ്റ വേദിയിൽ. സേവനങ്ങൾ ഏകോപിപ്പിക്കുന്ന റെയിൽ സാർഥി (RAIL SAARTHI) എന്ന സമഗ്ര ആപ്ലിക്കേഷൻ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി. നിലവിലുള്ള ആപ്ലിക്കേഷനുകൾ ഓരോ സേവനത്തിനു വേണ്ടി മാത്രമാണ്. വ്യത്യസ്ത സേവനങ്ങൾ ആവശ്യമുള്ളവർ അവ പ്രത്യേകം ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ടിക്കറ്റിങ്, അന്വേഷണം, അനുബന്ധ സേവനങ്ങൾ, ഓൺ ബോർഡ് ക്ലീനിങ്, സേവനങ്ങളും 138, 182 എന്നീ സേവന നമ്പറുകളിലേക്കുള്ള ലിങ്കും റെയിൽ സാർഥിയിലുണ്ട്. സമൂഹ മാധ്യമമായ ട്വിറ്ററിലേക്കുള്ള ലിങ്കും ലഭ്യമാണ്.

ഐആർസിടിസി റെയിൽ കണക്ട്, യുടിഎസ് ഓൺ മൊബൈൽ, ഐആർസിടിസി എയർ, കംപ്ലെയ്ന്റ് മാനേജ്മെന്റ് സിസ്റ്റം, എൻടിഇഎസ്, ഐആർസിടിസി ടൂറിസം, ഐആർസിടിസി കേറ്ററിങ്, ക്ലീൻ മൈ കോച്ച് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഒറ്റ ആപ്ലിക്കേഷനായി രൂപപ്പെടുന്നത്. ഇതോടൊപ്പം, വിദേശ ടൂറിസ്റ്റുകളോടുള്ള നയവും പരിഷ്കരിച്ചിട്ടുണ്ട്. ഇനി മുതൽ വിദേശ ടൂറിസ്റ്റുകൾക്ക് ഒരു വർഷം മുൻപു ടിക്കറ്റ് ബുക്ക് ചെ‌യ്യാനാവും. ടൂറിസം മന്ത്രാലയത്തിന്റെ ദീർഘനാളായുള്ള ആവ‌ശ്യമായിരുന്നു ഇത്.

related stories