Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയ്ക്കുള്ള ജയിൽ സൗകര്യങ്ങൾ: റിപ്പോർട്ട് നൽകിയ ഡിഐജിക്ക് നോട്ടിസ്

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കു ജയിലിൽ പ്രത്യേക അടുക്കള അനുവദിച്ചതായി ആരോപിച്ചു റിപ്പോർട്ട് നൽകിയ ജയിൽ ഡിഐജി ഡി.രൂപയ്ക്കു സർക്കാരിന്റെ കാരണംകാണിക്കൽ നോട്ടിസ്. പ്രത്യേക പരിഗണനയ്ക്കായി ശശികല ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്കായി രണ്ടുകോടി രൂപ കൈക്കൂലി നൽകിയതായും രൂപ ആരോപിച്ചിരുന്നു. സർക്കാരിനു നൽകിയ റിപ്പോർട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനാണു നോട്ടിസ് നൽകിയതെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഡിഐജി പ്രതികരിച്ചു. രൂപയുടെ ധൈര്യത്തെ പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദി പ്രകീർത്തിച്ചു.