Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിനിർത്തൽ ലംഘനം: പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു

PAKISTAN INDIA

ഇസ്‌ലാമാബാദ്∙ നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യൻ സൈനികരുടെ വെടിയേറ്റു രണ്ടു പാക്ക് പൗരന്മാർ മരിച്ചതിൽ ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജെ.പി.സിങ്ങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചു.

പ്രകോപനമൊന്നുമില്ലാതെ നികിയാൽ, നെസിപിർ സെക്ടറുകളിൽ ഇന്ത്യ 2003ലെ വെടിനിർത്തൽ കരാർ ലംഘിച്ചു നടത്തിയ വെടിവയ്പിലാണു പാക്ക് പൗരന്മാർ മരിച്ചതെന്നും ഇതു മനഃപൂർവമാണെന്നും പാക്ക് വിദേശകാര്യ ഓഫിസിലെ ഡയറക്ടർ ജനറൽ (ദക്ഷിണേഷ്യ, സാർക്) മുഹമ്മദ് ഫൈസൽ പറഞ്ഞു. ഈ വർഷം ഇതുവരെ ഇന്ത്യ 594 വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതായും അദ്ദേഹം ആരോപിച്ചു.