Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാചലിൽ ബസ് കൊക്കയിൽ വീണ് 28 മരണം

Bus accident അപകടത്തിൽപ്പെട്ട ബസിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ

ഷിംല ∙ ഹിമാചൽപ്രദേശിലെ ഹിന്ദുസ്ഥാൻ – ടിബറ്റ് ദേശീയപാതയിൽ റാംപുരിലെ ഖനേരിയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 28 യാത്രക്കാർ കൊല്ലപ്പെട്ടു. നാലുപേർക്കു സാരമായ പരുക്കേറ്റു. 36 യാത്രക്കാരുമായി കിനോറിലെ റെക്കോങ് പിയോയിൽ നിന്നു സൊളാനിലെ നൗനിയിലേക്കു പോവുകയായിരുന്നു ബസ്. ഓട്ടത്തിനിടെ ബസിന്റെ ടയറുകളിലൊന്നു പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നു പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി.