Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായി മൂന്നാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ചു പാക്ക് സൈന്യം. നൗഗാം മേഖലയിലും കുപ്‌വാര ജില്ലയിലെ കെരൻ മേഖലയിലുമാണ് ഇന്ത്യൻ സൈനിക പോസ്റ്റിനുനേരെ പാക്ക് വെടിവയ്പുണ്ടായത്. ബുധനാഴ്ച കെരൻ മേഖലയിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. വടക്കൻ കശ്മീരിൽ ഒൻപതു ദിവസത്തിനിടെ ആറു തവണയാണു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.