Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: യുവാവ് വെടിവയ്പി‍ൽ കൊല്ലപ്പെട്ടു

ശ്രീനഗർ ∙ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായതിനെത്തുടർന്നു സൈന്യം നടത്തിയ വെടിവയ്പിൽ 18 വയസ്സുകാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. കശ്മീരിലെ ബഡ്ഗാം ജില്ലയിലെ ബീർവയിൽ രാഷ്ട്രീയ റൈഫിൾസിനു നേരെയായിരുന്നു ആക്രമണം. യുവാവിന്റെ മരണത്തെത്തുടർന്നു പ്രദേശത്തു സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.