Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുഴഞ്ഞുകയറ്റശ്രമം: പാക്ക് ഭീകരനെ സൈന്യം വധിച്ചു

 ശ്രീനഗർ∙ കുപ്‌വാര ജില്ലയിലെ മാച്ചിൽ സെക്ടറിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിനുള്ള പാക്ക് ഭീകരരുടെ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. ഒരു ഭീകരനെ സൈന്യം വെടിവച്ചുകൊന്നു. ഭീകരവിരുദ്ധ സൈനിക നടപടി തുടരുകയാണ്.

ഇതേസമയം, ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെങ്കിലും ഇന്ത്യൻഭാഗത്ത് ആൾനാശമുണ്ടായില്ല. ഷെൽ ആക്രമണത്തിൽ പ്രദേശവാസികളിൽ ഒരാളുടെ വീടും തൊഴുത്തും തകർന്നു.