Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിൽ സിപിഎം പത്രിക തള്ളി; രാജ്യസഭയിലേക്ക് എതിരില്ലാതെ തൃണമൂൽ-5, കോൺഗ്രസ്-1

rajyasabha-bengal പ്രദീപ് ഭട്ടാചാര്യ, ഡോളാ സെൻ, സുഖേന്ദു ശേഖർ റോയ്, ഡെറക് ഓബ്രിയാൻ, ശാന്താ ഛേത്രി, മനാസ് ഭുനിയ.

കൊൽക്കത്ത ∙ സിപിഎം സ്ഥാനാർഥിയുടെ നോമിനേഷൻ സാങ്കേതിക കാരണത്താൽ തള്ളിപ്പോയതിനെ തുടർന്ന് രാജ്യസഭയിലേക്കു ബംഗാളിൽനിന്ന് അഞ്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) സ്ഥാനാർഥികളും ഒരു കോൺഗ്രസ് സ്ഥാനാർഥിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മനാസ് ഭുനിയ, ഡെറക് ഓബ്രിയാൻ, സുഖേന്ദു ശേഖർ റോയ്, ഡോളാ സെൻ, ശാന്താ ഛേത്രി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ടിഎംസി അംഗങ്ങൾ. ഇവരിൽ ഭുനിയ, ഛേത്രി എന്നിവർ രാജ്യസഭയിൽ പുതുമുഖങ്ങളായിരിക്കും.

കോൺഗ്രസിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത് പ്രദീപ് ഭട്ടാചാര്യയാണ്. ടിഎംസിയും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ചു. തങ്ങളുടെ സ്ഥാനാർഥിയുടെ നോമിനേഷൻ തള്ളിപ്പോയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു സിപിഎം ആരോപിച്ചു.

related stories