Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂനം മഹാജൻ രജനിയെ സന്ദർശിച്ചു

Rajinikanth-Poonam-Meet ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ നടൻ രജനീകാന്തിനെ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

ചെന്നൈ∙ നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹം ശക്തമായി നിലനിൽക്കെ യുവമോർച്ച ദേശീയ അധ്യക്ഷ പൂനം മഹാജൻ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. രജനീകാന്തിനെയും ഭാര്യ ലത രജനീകാന്തിനെയും സന്ദർശിച്ച ചിത്രങ്ങൾ അവർ ട്വിറ്ററിൽ പങ്കുവച്ചു. താൻ ഇതുവരെ കണ്ടിട്ടുള്ള എളിമ നിറഞ്ഞ ചുരുക്കം ദമ്പതിമാരിൽ ഉൾപ്പെടുന്നവരാണു രജനിയും ലതയുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നടനോടുള്ള ആദരം അറിയിക്കാനാണ് എത്തിയതെന്നും പൂനം മഹാജൻ മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്നാടിന്റെ മുഴുവൻ നേതാവ് രജനിയാണെന്നും ജനം അദ്ദേഹത്തെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും പൂനം പറഞ്ഞു. രജനീകാന്ത് ബിജെപിയുമായി ചേർന്നു പ്രവർത്തിക്കുമെന്ന വാർത്തകൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുമ്പോഴാണു പൂനം മഹാജന്റെ സന്ദർശനം.