Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: പരുക്കേറ്റ സൈനികന് വീരമൃത്യു

ജമ്മു ∙ കശ്മീരിൽ ഈ മാസം ഏഴിനു പാക്ക് വെടിവയ്പിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഹവിൽദാർ നരേന്ദ്രസിങ് (43) ഇന്നലെ വീരമൃത്യു വരിച്ചു. ഉത്തരാഖണ്ഡിലെ ഹരിപൂർ സ്വദേശിയാണ്. ഇതേസമയം, നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ചു പാക്ക് സൈന്യം ഇന്നലെയും ആക്രമണം നടത്തി.

സൈനിക പോസ്റ്റുകളും അതിർത്തി ഗ്രാമങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. തുടർച്ചയായി അഞ്ചാംദിവസമാണു പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്. ആക്രമണത്തിൽ ഇതിനകം നാലു ജവാന്മാരും ഒരു വീട്ടമ്മയും കൊല്ലപ്പെട്ടു.