Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശ്: കോൺഗ്രസ് നില മെച്ചപ്പെടുത്തി

congress flag

ഭോപാൽ ∙ മധ്യപ്രദേശിൽ 43 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 15 ഇടങ്ങളിൽ ഭരണം പിടിച്ചു കോൺഗ്രസ് സ്ഥിതി മെച്ചപ്പെടുത്തി. ഏഴിടത്തായിരുന്നു കോൺഗ്രസിനു ഭരണമുണ്ടായിരുന്നത്. ബിജെപി 28ൽ നിന്ന് 25ലേക്ക് ഒതുങ്ങി. മൂന്നിടത്തു സ്വതന്ത്രർക്കാണു വിജയം.

ഗോത്രവർഗമേഖലയിലെ 17 മുനിസിപ്പാലിറ്റികളിലേക്കും 26 നഗര പഞ്ചായത്തുകളിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്. സംസ്ഥാനത്തു 16 കോർപറേഷനുകളും 98 മുനിസിപ്പാലിറ്റികളും 264 നഗര പഞ്ചായത്തുകളും 313 ജൻപഥ് പഞ്ചായത്തുകളും 22,825 ഗ്രാമ പഞ്ചായത്തുകളുമാണുള്ളത്. ഈയിടെ നടന്ന അതിശക്തമായ കർഷകപ്രക്ഷോഭത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.