Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ∙ വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഹാപ്റുഡ വനമേഖലയിൽ ഭീകരരുടെ ഒളിയിടം വളഞ്ഞു തിരച്ചിൽ നടത്തിയ സൈന്യം, ഭീകരർ വെടിയുതിർത്തതിനെ തുടർന്നു നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ മരിച്ചത്. സൈന്യം തിരച്ചിൽ തുടരുന്നു.