Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെ ലയനത്തെ പരിഹസിച്ച് കമലിന്റെ ട്വീറ്റ്

ചെന്നൈ ∙ അണ്ണാ ഡിഎംകെയിലെ പനീർസെൽവം, പളനിസാമി പക്ഷങ്ങളുടെ ലയനത്തെ പരിഹസിച്ച് നടൻ കമൽ ഹാസന്റെ ട്വീറ്റ്. ‘‘ഗാന്ധി തൊപ്പി, കാവി തൊപ്പി, കശ്മീർ തൊപ്പി. ഇപ്പോൾ തമിഴരുടെ തലയിൽ കോമാളിത്തൊപ്പിയാണ്. ഇത്രയൊക്കെ പോരേ ? ഇനിയും കൂടുതൽ ആവശ്യമുണ്ടോ ?. പ്രിയ തമിഴരേ, ദയവായി ശബ്ദമുയർത്തൂ’’– തമിഴിലുള്ള ട്വീറ്റിൽ പറയുന്നതിങ്ങനെ.

അണ്ണാ ഡിഎംകെ സർക്കാരിനും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുമെതിരെ രൂക്ഷവിമർശനവുമായി കമൽ നേരത്തേ പോസ്റ്റ് ചെയ്ത ട്വീറ്റുകളും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.