Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല ജയിലിൽനിന്ന് എംഎൽഎയുടെ വീട്ടിൽ പോയെന്ന് ഡി.രൂപ

roopa-sasikala.jpg.image.784.410

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല പാരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തുകടന്ന് ഹൊസൂർ എംഎൽഎ പി.ബാലകൃഷ്ണ റെഡ്ഡിയുടെ വീട്ടിൽ പോയിരുന്നുവെന്നു മുൻ ജയിൽ ഡിഐജി ഡി.രൂപ. അഴിമതിവിരുദ്ധ ബ്യൂറോ (എസിബി) ഐജിക്കു 19നു സമർപ്പിച്ച കത്തിലാണ് ഈ വെളിപ്പെടുത്തൽ. ശശികലയും ബന്ധു ഇളവരശിയും കൂടി പുറത്തുനിന്നു ജയിലിനുള്ളിലേക്കു കയറുന്ന വിഡിയോ നേരത്തേ പുറത്തുവന്നിരുന്നു. 

അണ്ണാ ഡിഎംകെ എംഎൽഎയായ പി.ബാലകൃഷ്ണ റെഡ്ഡിയുടെ ജയിലിനു സമീപത്തുള്ള വീട് ശശികല പലപ്പോഴായി സന്ദർശിച്ചിരുന്നു എന്നതിനു വിശ്വസനീയമായ തെളിവുകളുണ്ടെന്നു രൂപ പറയുന്നു. ജയിലിന്റെ ഒന്നും രണ്ടും ഗേറ്റുകളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഇതിനു തെളിവാണെന്നും വ്യക്തമാക്കുന്നു.