Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തി ചിദംബരത്തെ വീണ്ടും ചോദ്യംചെയ്തു

chidambaram-karthi

ന്യൂഡൽഹി ∙ വിദേശനാണ്യ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ രണ്ടാം വട്ടവും ചോദ്യംചെയ്തു. 23ന് ആണു കാർത്തി ചിദംബരത്തെ ആദ്യം ചോദ്യംചെയ്തത്. ഐഎൻഎക്സ് മീഡിയ എന്ന സ്ഥാപനത്തിനു വിദേശനാണ്യ വിനിമയച്ചട്ടങ്ങൾ മറികടന്നു പണമെത്തിക്കാൻ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്തു കാർത്തി സൗകര്യമൊരുക്കിയെന്ന കേസിലാണു ചോദ്യംചെയ്യൽ നടന്നതെന്നറിയുന്നു.

ഐഎൻഎക്സ് മീഡിയ ഉടമകളായ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി എന്നിവർക്കു പുറമേ, ധനമന്ത്രാലയ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. ഗൂഢാലോചനയിൽ പങ്കാളികളെന്നു സംശയിക്കുന്ന ഭാസ്കർ രാമൻ, രവി വിശ്വനാഥൻ, മോഹനൻ രാകേഷ് എന്നിവരെയും സിബിഐ ചോദ്യംചെയ്തു. വിദേശനിക്ഷേപ ചട്ടലംഘനക്കേസിൽ ചിദംബരത്തിന്റെയും കാർത്തിയുടെയും വീട്ടിലും ഓഫിസിലും നേരത്തേ സിബിഐ റെയ്ഡ് നടത്തിയിരുന്നു.