Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയുടെ ഭർത്താവ് നടരാജൻ ആശുപത്രിയിൽ

ചെന്നൈ∙ അണ്ണാ ഡിഎംകെ അമ്മ വിഭാഗം ജനറൽ സെക്രട്ടറി ശശികലയുടെ ഭർത്താവ് എം.നടരാജനെ (74) കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്നു പെരുമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിവർ ഇന്റൻസീവ് കെയർ യൂണിറ്റിലാണെന്നും കരൾരോഗം വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അറിയിച്ചു.

ബെംഗളൂരു ജയിലിലുള്ള ഭാര്യയെ കാണണമെന്ന താൽപര്യം നടരാജൻ പ്രകടിപ്പിച്ചതായും ശശികല പരോളിന് അപേക്ഷിച്ചേക്കുമെന്നും കുടുംബവുമായി അടുപ്പമുള്ളവർ സൂചിപ്പിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണു നടരാജൻ. ഫെബ്രുവരിയിൽ കരൾരോഗം കടുത്തതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.