Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബെ ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി

Bombay High Court

മുംബൈ ∙ ബോംബെ ഹൈക്കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10.54ന് ആണു കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നു പൊലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശം ലഭിച്ചത്.

ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റ ഓഫിസ് പ്രവർത്തിക്കുന്ന 51–ാം നമ്പർ മുറിയിൽ ബോംബ് വച്ചിട്ടുണ്ടെന്നാണു പറഞ്ഞത്. കോടതിയിൽ ജാഗ്രതാനിർദേശം നൽകിയശേഷം 11 മണിയോടെ പൊലീസും ബോംബ് സ്‌ക്വാഡുമെത്തി അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.