Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മുവിൽ പാക്ക് വെടിവയ്പ്: ജവാന് വീരമൃത്യു

ജമ്മു∙ രാജ്യാന്തര അതിർത്തിയിലെ അർനിയയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു പാക്ക് സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ അതിർത്തിരക്ഷാ സേനയിലെ (ബിഎസ്എഫ്) ജവാൻ ബിജേന്ദർ ബഹാദൂർ (32) വീരമൃത്യു വരിച്ചു. മൂന്നു ജവാന്മാർക്കു പരുക്കേറ്റു.

അതിർത്തിവേലിക്കു സമീപം നിൽക്കുകയായിരുന്ന ബിജേന്ദറിനു നേരെ പാക്ക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. യുപിയിലെ ബലിയ സ്വദേശിയാണ്. ഇതേസമയം, അഖ്നൂർ സെക്ടറിൽ വ്യാഴാഴ്ച ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു പാക്ക് സൈനികർ കൊല്ലപ്പെട്ടു. പാക്ക് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്കു പരുക്കേറ്റിരുന്നു.