Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഋതബ്രത: പുറത്താക്കൽ വിശദീകരിച്ച് സിപിഎം

ritabrata bhattacharya

ന്യൂഡൽഹി ∙ പാർട്ടി അച്ചടക്കത്തിനു വിധേയനാകാതെ സിപിഎമ്മിന്റെ പ്രതിച്ഛായ തകർക്കാൻ തുടർന്നും പ്രവർത്തിച്ചതിനാലാണു രാജ്യസഭാംഗമായ ഋതബ്രത ബന്ദോപാധ്യയെ പുറത്താക്കിയതെന്നു പൊളിറ്റ്ബ്യൂറോ അംഗവും ബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്ര വ്യക്തമാക്കി. പരസ്യമായി താക്കീതു നൽകിയിട്ടും ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണു ഋതബ്രത നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.