Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയിൽ സൗജന്യ സാരി വിതരണം ഇന്നു മുതൽ

ഹൈദരാബാദ് ∙ ബത്തുകമ്മ ഉൽസവത്തിന്റെ ഭാഗമായി തെലങ്കാന സർക്കാർ സൗജന്യമായി സാരി വിതരണം ചെയ്യുന്നു. ഇന്നുമുതൽ മൂന്നു ദിവസമാണ് സാരി വിതരണം. 1.04 കോടി സാരികളാണു നൽകുക. പദ്ധതിക്കായി ചന്ദ്രശേഖര റാവു സർക്കാർ ചെലവിടുന്നത് 222 കോടി രൂപ. ആദ്യ ഘട്ടമെന്ന നിലയിൽ വെളുത്ത റേഷൻ കാർഡുകാരായ (ദാരിദ്ര്യരേഖയിൽ താഴെയുള്ള) 18 വയസ്സായ എല്ലാ വനിതകൾക്കും സാരി ലഭിക്കും. പകുതി സാരികൾ സംസ്ഥാനത്തുതന്നെയാണ് നിർമിച്ചത്. ബാക്കിയുള്ളവയ്ക്ക് രാജ്യവ്യാപക ടെൻഡർ നൽകുകയായിരുന്നു.

related stories