Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെയിൽ വാക്‌പോര് രൂക്ഷം

ചെന്നൈ∙ എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിപദം രാജിവച്ച് എംഎൽഎമാരുടെ യോഗം വിളിക്കണമെന്ന് അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരൻ. ശശികല നൽകിയ മുഖ്യമന്ത്രിപദവി ആവശ്യമില്ലെന്നു പറയാനുള്ള ധൈര്യം പളനിസാമി കാണിക്കണം. എംഎൽഎമാരുടെ യോഗം വിളിക്കുന്ന പക്ഷം തനിക്കൊപ്പമുള്ള സാമാജികരെയും പങ്കെടുപ്പിക്കുമെന്നും അവർ പളനിസാമിക്കു പിന്തുണ നൽകിയില്ലെങ്കിൽ താൻ ഉത്തരവാദിയല്ലെന്നും ദിനകരൻ പറഞ്ഞു.

അതിനിടെ, ദിനകരൻ കള്ളനാണെന്നും മതിൽ ചാടി കളവു നടത്തുന്ന കള്ളൻ പിടിക്കപ്പെടാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കു തുല്യമാണു ദിനകരന്റെ പ്രവൃത്തികളെന്നും മന്ത്രി ജയകുമാർ തിരിച്ചടിച്ചു. പാർട്ടി കൈപ്പിടിയിലൊതുക്കാൻ ശശികല കുടുംബത്തിലെ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഒരുകാരണവശാലും ദിനകരനോടു മിണ്ടരുതെന്നും ജയലളിത തന്നോടു നിർദേശിച്ചിരുന്നതായി ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ആഞ്ഞടിച്ചു.