Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ ഇനി രാത്രി ഉറക്കം ‌10 മുതൽ ആറുവരെ മാത്രം

train-image

ന്യൂഡൽഹി∙ ട്രെയിനുകളിൽ ബെർത്ത് റിസർവ് ചെയ്തു യാത്രചെയ്യുന്നവർക്ക് ഉറങ്ങാനുള്ള സമയം ഒരു മണിക്കൂർ കുറച്ചു. ഇനി രാത്രി 10 മുതൽ രാവിലെ ആറു മണി വരെയായിരിക്കും ‘ഔദ്യോഗിക’ റെയിൽവേ ഉറക്ക സമയം. നേരത്തെ രാത്രി ഒൻപതു മുതൽ ഉറങ്ങാമായിരുന്നു. 

മിഡിൽ, ലോവർ ബർത്തുകളിലെ യാത്രക്കാർ ‘മതിമറന്ന്’ ഉറങ്ങുന്നതു മൂലം മറ്റു യാത്രക്കാർക്ക് ഇരുന്നു യാത്ര ചെയ്യാൻ കഴിയാത്തത് കലഹങ്ങൾക്കു കാരണമാകുന്നതു ശ്രദ്ധയിൽ പെട്ടതോടെയാണു പരിഷ്കാരം. ഔദ്യോഗിക ഉറക്ക സമയമല്ലെങ്കിൽ മിഡിൽ, ലോവർ ബർത്തുകാർ മറ്റുള്ളവർക്ക് ഇരിക്കാൻ സൗകര്യമൊരുക്കണം. ഇതിന്റെ പേരിൽ തർക്കമുണ്ടായാൽ റെയിൽവേ ഇരിപ്പു യാത്രക്കാർക്കൊപ്പം നിൽക്കും.

ഇതേസമയം, രോഗികൾ, ഗർഭിണികൾ, അംഗപരിമിതർ തുടങ്ങിയവർ കൂടുതൽ കിടന്നുറങ്ങിയാലും വഴക്കടിക്കാതെ മാനുഷിക പരിഗണന കാട്ടണമെന്നു റെയിൽവേ നിർദേശിച്ചു.

related stories