Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ അഭയാർഥികൾ ഇന്ത്യാവിരുദ്ധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളതായി കേന്ദ്രം

ന്യൂഡൽഹി∙ രോഹിൻഗ്യ അഭയാർഥി പ്രശ്നത്തിൽ സുപ്രീം കോടതി സുപ്രീം കോടതിയിൽ ധരിപ്പിച്ച വസ്തുതകൾ ചുവടെ:

∙ ഒട്ടേറെ രോഹിൻഗ്യ അഭയാർഥികൾ ഐഎസ്‌ഐ, ഐഎസ് ഉൾപ്പെടെയുള്ള വിധ്വംസക സംഘടനകളുടെ ഇന്ത്യാവിരുദ്ധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. 

∙ ഹവാല പണമിടപാട്, വ്യാജ തിരിച്ചറിയൽ കാർഡ് (വോട്ടർ കാർഡ്, പാൻ കാർഡ്) സംഘടിപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നു. 

∙ തീവ്രനിലപാടുകാരായ രോഹിൻഗ്യകൾ ഇന്ത്യയിൽ കഴിയുന്ന ഇന്ത്യൻ പൗരത്വമുള്ള ബുദ്ധമതക്കാരെ ആക്രമിക്കാൻ സാധ്യത.

∙ തീവ്രവാദ പശ്‌ചാത്തലമുള്ള രോഹിൻഗ്യകൾ ജമ്മുവിലും ഡൽഹിയിലും ഹൈദരാബാദിലും മറ്റും സജീവം. ഇവർ ആഭ്യന്തര സുരക്ഷയ്‌ക്കും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി. 

∙ വൻജനസംഖ്യയുള്ള ഇന്ത്യയിൽ തൊഴിലില്ലാത്തവർ ഏറെ. നിലവിലെ ദേശീയ വിഭവങ്ങളും ക്ഷേമപദ്ധതികളും നിയമവിരുദ്ധമായി രാജ്യത്തെത്തിയവരുമായി പങ്കുവയ്‌ക്കുന്നത് സംഘർഷാവസ്‌ഥയും നിയമപ്രശന്‌ങ്ങളുമുണ്ടാക്കാം. പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടും. 

∙ സുരക്ഷാ ഏജൻസികൾ നൽകിയതും അന്വേഷണങ്ങളിൽ ലഭിച്ചതുമായ കൂടുതൽ വിവരങ്ങൾ രഹസ്യരേഖയായി കോടതിക്കു കൈമാറും.